ജ്ഞാൻവാപി: ആദ്യവാദം മസ്ജിദ് കമ്മിറ്റിയുടെ പരാതിയിൽ
ജ്ഞാൻവാപി: ആദ്യവാദം മസ്ജിദ് കമ്മിറ്റിയുടെ പരാതിയിൽ
Wednesday, May 25, 2022 2:18 AM IST
ന്യൂ​ഡ​ൽ​ഹി: ജ്ഞാ​ൻ​വാ​പി മ​സ്ജി​ദ് കേ​സി​ൽ നാ​ളെമു​ത​ൽ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്ന് വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി.

മ​സ്ജി​ദി​നു​ള്ളി​ൽ വീ​ഡി​യോ സ​ർ​വേ ന​ട​ത്തി​യ​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ദ്യം വാ​ദം കേ​ൾ​ക്കാ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന മു​തി​ർ​ന്ന ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ർ​വേ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് ഇ​രു ക​ക്ഷി​ക​ളോ​ടും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.


1991ലെ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് മോ​സ്കി​നു​ള്ളി​ൽ വീ​ഡി​യോ സ​ർ​വേ ന​ട​ത്തി​യ​തെ​ന്നാ​ണ് മ​സ്ജി​ദ് ക​മ്മി​റ്റി വാ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ത​ങ്ങ​ളു​ടെ വാ​ദം ആ​ദ്യം കേ​ൾ​ക്ക​ണ​മെ​ന്ന ഇ​വ​രു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.