ആശ്രിതനിയമനം: ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
ആശ്രിതനിയമനം: ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
Wednesday, May 25, 2022 2:18 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ശ്രി​ത​നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ആ​ശ്രി​ത​നി​യ​മ​ന​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​മ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത്ത​രം നി​യ​മ​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ ഉ​ദ്ദേ​ശ്യ​വും ത​കി​ടംമ​റി​യു​മെ​ന്ന് ജ​സ്റ്റീ​സ് എം.ആ​ർ. ഷാ, ​ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ജോ​ലി​യി​ൽ തു​ട​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​യോ​ഗം കു​ടും​ബ​ത്തി​നു സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു വ​രു​ത്താ​തി​രി​ക്കാ​ൻ ആ​ശ്രി​ത​നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ എ​ത്ര​യും​ വേ​ഗം പ​രി​ഗ​ണി​ക്ക​ണം. ​


നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി നി​രീ​ക്ഷി​ച്ച സു​പ്രീം​കോ​ട​തി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ത്ത​ര​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ൾ എ​ത്ര​യും​വേ​ഗം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും നി​സാ​ര കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ത​ള്ളി​ക്ക​ള​യ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഒ​റീ​സ സി​വി​ൽ സ​ർ​വീ​സി​നു കീ​ഴി​ൽ ജൂ​ണി​യ​ർ ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് 2010ൽ ​പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ നി​യ​മ​നം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.