എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണം
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണം
Tuesday, May 24, 2022 3:35 AM IST
ന്യൂ​ഡ​ൽ​ഹി: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ മ​ല​യാ​ളി​യും കേ​ര​ള ധ​ന​കാ​ര്യ വ​കു​പ്പി​ലെ സീ​നി​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​യ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ന് ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ മേ​യ് 15നാ​ണ് എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​വ​റ​സ്റ്റി​ലെ ബേ​സ് ക്യാന്പിൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യി​ട്ടാ​ണ് ഹ​സ​ൻ ഖാ​ൻ മ​ട​ങ്ങി​യ​ത്. അ​ഭി​മാ​നനേ​ട്ടം കൈ​വ​രി​ച്ച ഹ​സ​ൻ ഖാ​ന് ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, കേ​ര​ള ഹൗ​സ് റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ സൗ​ര​ഭ് ജെ​യി​ൻ, ക​ണ്‍ട്രോ​ള​ർ രാ​ഹു​ൽ ജ​യ്സ്വാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ഭി​മാ​നംനേ​ട്ടം കൈ​വ​രി​ച്ച ഹ​സ​ൻ ഖാ​നെ അ​നു​മോ​ദി​ച്ച ഗ​വ​ർ​ണ​ർ കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ അ​നു​ക​ന്പ​യെ​യും സ​ഹ​ജീ​വി സ്നേ​ഹ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു. എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ 13 അം​ഗ സം​ഘ​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് ഹ​സ​ൻ ഖാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.