കുരങ്ങു വസൂരി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
കുരങ്ങു വസൂരി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
Monday, May 23, 2022 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യി 80ൽ ​അ​ധി​കം ആ​ളു​ക​ളി​ൽ ക​ണ്ടെ​ത്തി​യ കു​ര​ങ്ങ് വ​സൂ​രി (മ​ങ്കി​പോ​ക്സ്)​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രു​ടെ സാം​പി​ളു​ക​ൾ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നും ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ), നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍ട്രോ​ൾ (എ​ൻ​സി​ഡി​സി) തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ മൃ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ കു​ര​ങ്ങു വ​സൂ​രി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സ് ഇ​ട​യ്ക്കി​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പി​ടി​പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) വ്യ​ക്ത​മാ​ക്കി.


കു​ര​ങ്ങ് വ​സൂ​രി​യു​ടെ കാ​ര​ണ​വും രോ​ഗ​വ്യാ​പ​ന ശേ​ഷി​യും ക​ണ്ടെ​ത്തു​ന്ന​തി​ന് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന മ​ങ്കി​പോ​ക്സ് വൈ​റ​സി​ന് വ​സൂ​രി രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത ഇ​ല്ലെ​ങ്കി​ലും രോ​ഗ​ബാ​ധി​ത​ർ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു.

സാ​ധാ​ര​ണ പ​നി, ചു​ണ​ങ്ങു​ക​ൾ, വീ​ർ​ത്ത ലിം​ഫ് നോ​ഡു​ക​ൾ തു​ട​ങ്ങി​യ കു​ര​ങ്ങു വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ര​ണ്ടു മു​ത​ൽ നാ​ലാ​ഴ്ച വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​യാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ന​ൽ​കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.