മോദി-ബൈഡൻ ചർച്ച 24ന് ടോക്കിയോയിൽ
മോദി-ബൈഡൻ ചർച്ച 24ന് ടോക്കിയോയിൽ
Friday, May 20, 2022 2:16 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി 24ന് ​ടോ​ക്കി​യോ​യി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും. ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന ക്വാ​ഡ് (ഇ​ന്ത്യ, അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ) ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​വും ബൈ​ഡ​നു​മാ​യി മോ​ദി​യു​ടെ സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി കൗ​ണ്ട​ർ ഫു​മി​യോ കി​ഷി​ദ​യു​മാ​യും മോ​ദി പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തും.

റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധ​വും കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാം​ഗോം​ഗ് ത​ടാ​ക​ത്തി​ൽ ചൈ​ന​യു​ടെ പാ​ലം നി​ർ​മാ​ണ​വും തു​ട​രു​ന്ന​തി​നി​ടെ​യാ​ണു സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ൾ. ബൈ​ഡ​നു​മാ​യി ക​ഴി​ഞ്ഞ മാ​സം മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​കും ജ​പ്പാ​നി​ൽ ന​ട​ത്തു​ക. ഇ​ന്ത്യ- പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യാ​കും സ​മ്മേ​ള​ന​ത്തി​ലെ ഒ​രു പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യും വ്യ​വ​സാ​യ​പ്ര​മു​ഖ​രു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.