ഉറങ്ങിക്കിടന്ന അഞ്ചു തൊഴിലാളികൾ ട്രക്ക് കയറി മരിച്ചു
ഉറങ്ങിക്കിടന്ന അഞ്ചു തൊഴിലാളികൾ ട്രക്ക് കയറി മരിച്ചു
Friday, May 20, 2022 2:14 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ റോ​​ഡ​​രി​​കി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന അ​​ഞ്ചു കു​​ടി​​യേ​​റ്റ തൊ​​ഴി​​ലാ​​ളി​​ക​​ൾ ട്ര​​ക്ക് ക​​യ​​റി മ​​രി​​ച്ചു. 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഝാ​​ജ​​ർ ജി​​ല്ല​​യി​​ൽ കു​​ൻ​​ഡ്‌​​ലി-​​മ​​നേ​​സ​​ർ-​​പാ​​ൽ​​വാ​​ൽ എ​​ക്സ്പ്ര​​സ് വേ​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. റോ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്ക് എ​​ത്തി​​യ​​വ​​രാ​​ണി​​വ​​ർ. ക​​ൽ​​ക്ക​​രി​​യു​​മാ​​യെ​​ത്തി​​യ ട്ര​​ക്ക് മീ​​ഡി​​യ​​നി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി കീ​​ഴ്മേ​​ൽ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. രാ​​ജ​​സ്ഥാ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നി​​ലു​​ള്ള ട്ര​​ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.