ഹാർദിക് പട്ടേൽ കോണ്‍ഗ്രസ് വിട്ടു
ഹാർദിക് പട്ടേൽ കോണ്‍ഗ്രസ് വിട്ടു
Thursday, May 19, 2022 2:09 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ പ​ട്ടീ​ദാ​ർ സ​മു​ദാ​യ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ കോ​ണ്‍ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചു. ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹാ​ർ​ദി​ക് പ​ട്ടേ​ൽ ഗു​ജ​റാ​ത്ത് കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

കു​റ​ച്ചു നാ​ളാ​യി ബി​ജെ​പിയുമാ​യി ച​ർ​ച്ച​ക​ളി​ലാ​യി​രു​ന്ന ഹാ​ർ​ദി​ക് പ​ട്ടേ​ൽ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​ണു രാ​ജി​വ​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ താ​ത്പ​ര്യ​മി​ല്ല. രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ന്ദ്ര​ പ​ദ്ധ​തി​ക​ളെ എ​തി​ർ​ക്കു​ക​യെ​ന്ന​തു മാ​ത്ര​മാ​യി കോ​ണ്‍ഗ്ര​സ് ചു​രു​ങ്ങി​യി​രി​ക്കു​ന്നു തു​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ​ട്ടേ​ലി​ന്‍റെ രാ​ജി ബി​ജെ​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണ് ഗു​ജ​റാ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.