കോട്ടണ്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ രൂപീകരിച്ചു
Thursday, May 19, 2022 2:06 AM IST
ന്യൂ​ഡ​ൽ​ഹി: പ​രു​ത്തി മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​നാ​യ സു​രേ​ഷ് ഭാ​യ് കൊ​ട്ട​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ട്ട​ണ്‍ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ രൂ​പീ​ക​ര​ണം കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ്ര​ഖ്യാ​പി​ച്ചു.

ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രാ​ല​യം, കൃ​ഷി മ​ന്ത്രാ​ല​യം, വാ​ണി​ജ്യമ​ന്ത്രാ​ല​യം, ധ​നമ​ന്ത്രാ​ല​യം, വാ​ണി​ജ്യ -വ്യ​വ​സാ​യ മേ​ഖ​ല, കോ​ട്ട​ണ്‍ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, കോ​ട്ട​ണ്‍ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​ടെ പ്രാ​തി​നി​ധ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർത്തനം.


കൗ​ണ്‍സി​ലി​ന്‍റെ ആ​ദ്യയോ​ഗം 28-ന് ​ന​ട​ക്കും. കൗ​ണ്‍സി​ലി​ന്‍റെ ച​ർ​ച്ച​യു​ടെ​യും ആ​ലോ​ച​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​ണ്‍ രം​ഗ​ത്ത് പ്ര​ക​ട​മാ​യ പു​രോ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ർ​മ പ​ദ്ധ​തി ത​യ്യാ​റാ​ക്കും. പീ​യൂ​ഷ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ പ​രു​ത്തി മൂ​ല്യ ശൃം​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.