ഗോതന്പ് കയറ്റുമതി നിരോധനത്തിൽ ഇളവ്
ഗോതന്പ് കയറ്റുമതി നിരോധനത്തിൽ ഇളവ്
Wednesday, May 18, 2022 1:51 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ര​ജി​സ്റ്റ​ർ ചെ​യ്ത് ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന ഗോ​ത​ന്പ് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. മേ​യ് 13നും ​അ​തി​ന് മു​ൻ​പു​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് ക​സ്റ്റം​സി​ന് കൈ​മാ​റു​ക​യും ക​സ്റ്റം​സ് സം​വി​ധാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മു​ള്ള ഗോ​ത​ന്പ് ച​ര​ക്കു​ക​ൾ​ക്കാ​ണ് അ​നു​മ​തി.

ഉ​ഷ്ണ​ത​രം​ഗം മൂ​ലം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​ത് ഗോ​ത​ന്പി​ന്‍റെ വി​ല ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ ഗോ​ത​ന്പ് ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​ത്. മേ​യ് 13നു ​മു​ന്പ് ലെ​റ്റ​ർ ഓ​ഫ് ക്രെ​ഡി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​യ​റ്റു​മ​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ച​ര​ക്കു​ക​ൾ മാ​ത്ര​മേ ക​യ​റ്റി അ​യ​യ്ക്കൂ എ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.


എ​ന്നാ​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ക​ദേ​ശം 2.2 ദ​ശ​ല​ക്ഷം ട​ണ്‍ ഗോ​ത​ന്പി​ന്‍റെ ക​യ​റ്റു​മ​തി​യെ ബാ​ധി​ച്ചു. ക​യ​റ്റു​മ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ 2.2 ദ​ശ​ല​ക്ഷം ട​ണ്‍ ഗോ​ത​ന്പി​ൽ 4,00,000 ട​ണ്ണി​ന് മാ​ത്ര​മേ ക​യ​റ്റു​മ​തി​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യി​രു​ന്നു​ള്ളു. ക​യ​റ്റു​മ​തി നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം ഏ​ക​ദേ​ശം 1.8 ദ​ശ​ല​ക്ഷം ട​ണ്‍ ധാ​ന്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ള​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.