അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമാണമെന്നു കരസേന
അരുണാചൽ അതിർത്തിയിൽ  ചൈനയുടെ നിർമാണമെന്നു കരസേന
Tuesday, May 17, 2022 1:46 AM IST
ഗോ​​​​ഹ​​​​ട്ടി: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്ന് ചൈ​​​​നീ​​​​സ് പ​​​​ട്ടാ​​​​ളം (പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി -പി​​​​എ​​​​ൽ​​​​എ) വ​​​ൻ​​​തോ​​​തി​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ത​​​​ല​​​​വ​​​​ൻ ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ ആ​​​​ർ.​​​​പി. ക​​ലി​​​​ത. ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഗ​​​​ത്തും അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ​​​​യും നേ​​​​രി​​​​ടാ​​​​ൻ രാ​​​ജ്യം സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ടിബറ്റൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യോ​​​​ടു​​​ചേ​​​ർ​​​ന്നാ​​​ണ് പി​​​എ​​​ൽ​​​എ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. റോ​​​​ഡ്, റെ​​​​യി​​​​ൽ, വ്യോ​​​​മ​​​​പാ​​​​ത​​​​ക​​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സേ​​​​ന​​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ മ​​​റു​​​ഭാ​​​ഗ​​​ത്തി​​​നു ക​​​ഴി​​​യും. പ്ര​​​ദേ​​​ശ​​​ത്തെ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ ബ​​​ഹു​​​വി​​​ധ​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​മാ​​​ണ് ചൈ​​​ന ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും ല​​​​ഫ് ജ​​​​ന​​​​റ​​​​ൽ ആ​​​​ർ.​​​​പി. ക​​​​ലി​​​​ത പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.