ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ നേ​സ​ൽ വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സാ​യി പ​രീ​ക്ഷി​ക്കാ​ം
ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ നേ​സ​ൽ വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സാ​യി പ​രീ​ക്ഷി​ക്കാ​ം
Saturday, January 29, 2022 12:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: മൂ​​ക്കി​​ലൂ​​ടെ ന​​ൽ​​കാ​​വു​​ന്ന പ്ര​​തി​​രോ​​ധ വാ​​ക്സി​​ൻ ബൂ​​സ്റ്റ​​ർ ഡോ​​സാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് പ​​രീ​​ക്ഷ​​ണാ​​നു​​മ​​തി ന​​ൽ​​കി കേ​​ന്ദ്ര ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ള​​ർ ജ​​ന​​റ​​ൽ. നി​​ല​​വി​​ൽ കോ​​വാ​​ക്സി​​നോ കോ​​വി​​ഷീ​​ൽ​​ഡോ സ്വീ​​ക​​രി​​ച്ച​​വ​​രി​​ലാ​​കും ഭാ​​ര​​ത് ബ​​യോ​​ടെ​​ക് വി​​ക​​സി​​പ്പി​​ച്ച വാ​​ക്സി​​ൻ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ൽ​​കു​​ക.

ര​​ണ്ടാം ഡോ​​സ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച് ആ​​റു മാ​​സം ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കു മാ​​ത്ര​​മേ നേ​​സ​​ൽ വാ​​ക്സി​​ൻ ന​​ൽ​​കു​​ക​​യു​​ള്ളൂ. ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ർ​​ച്ച് മു​​ത​​ൽ രാ​​ജ്യ​​ത്ത് ബൂ​​സ്റ്റ​​ർ ഡോ​​സു​​ക​​ൾ ന​​ൽ​​കി തു​​ട​​ങ്ങു​​മെ​​ന്നാ​​ണ് വി​​വ​​രം.

ഭാ​​ര​​ത് ബ​​യോ​​ടെ​​ക് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ബി​​ബി​​വി154 വാ​​ക്സി​​ൻ മൂ​​ക്കി​​ലൂ​​ടെ ന​​ൽ​​കു​​ന്ന​​തി​​നാ​​ൽ വൈ​​റ​​സ് ബാ​​ധ ത​​ട​​യു​​ന്ന​​തി​​നും വൈ​​റ​​സ് വ്യാ​​പ​​നം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും കൂ​​ടു​​ത​​ൽ സ​​ഹാ​​യ​​ക​​മാ​​കും. സൂ​​ചി ഉ​​പ​​യോ​​ഗി​​ച്ച് ന​​ൽ​​കു​​ന്ന വാ​​ക്സി​​ൻ അ​​ല്ലാ​​ത്ത​​തി​​നാ​​ൽ വാ​​ക്സി​​ൻ ന​​ൽ​​കു​​ന്ന​​തി​​ന് പ​​രി​​ശീ​​ല​​നം നേ​​ടി​​യ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​വ​​ശ്യ​​മു​​ണ്ടാ​​കി​​ല്ലെ​​ന്നും ഭാ​​ര​​ത് ബ​​യോ​​ടെ​​ക് അ​​റി​​യി​​ച്ചു.


രാ​​ജ്യ​​ത്ത് ഒ​​ൻ​​പ​​ത് സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി 5,000ൽ ​​അ​​ധി​​കം ആ​​ളു​​ക​​ളി​​ൽ മൂ​​ന്നാം ഘ​​ട്ട ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നാ​​ണ് ഇ​​പ്പോ​​ൾ അ​​നു​​മ​​തി ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശി​​ലെ ക​​സൗ​​ളി​​യി​​ലു​​ള്ള കേ​​ന്ദ്ര ഡ്ര​​ഗ്സ് ല​​ബോ​​റ​​ട്ട​​റി​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച വാ​​ക്സി​​നു​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​ണ് പ​​രീ​​ക്ഷ​​ണ അ​​നു​​മ​​തി​​യു​​ള്ള​​ത്. ഡ​​ൽ​​ഹി​​യി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് (എ​​യിം​​സ്) ഉ​​ൾ​​പ്പെ​​ടെ ഒ​​ൻ​​പ​​ത് ഇ​​ട​​ങ്ങ​​ളി​​ലാ​​ണ് മൂ​​ന്നാം ഘ​​ട്ട ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണം ന​​ട​​ക്കു​​ക.

ഭാ​​ര​​ത് ബ​​യോ​​ടെ​​ക് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ആ​​ദ്യ കോ​​വി​​ഡ് വാ​​ക്സി​​നാ​​യ ബി​​ബി​​വി154 നേ​​സ​​ൽ വാ​​ക്സി​​ൻ 18നും 60​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രി​​ൽ ഒ​​ന്നാം ഘ​​ട്ട പ​​രീ​​ക്ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. ആ​​ദ്യ​​ഘ​​ട്ട പ​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യ പാ​​ർ​​ശ്വ​​ഫ​​ലം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു.

രാ​​ഹു​​ൽ ഗോ​​പി​​നാ​​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.