രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഹരക് സിംഗ് റാവത്ത് മത്സരിക്കുന്നില്ല
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഹരക് സിംഗ് റാവത്ത് മത്സരിക്കുന്നില്ല
Saturday, January 29, 2022 12:40 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ പ്ര​​മു​​ഖ പാ​​ർ​​ട്ടി​​ക​​ളെ​​ല്ലാം സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ മത്സ​​​ര​​രം​​ഗ​​ത്തി​​ല്ലാ​​ത്ത ഏ​​ക പ്ര​​മു​​ഖ​​ൻ ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്ത് മാ​​ത്രം.

ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ദ്ദേ​​ഹം മ​​ത്സ​​​രി​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത്. ഈ​​യി​​ടെ​​യാ​​ണ് റാ​​വ​​ത്ത് ബി​​ജെ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. എ​​ന്നാ​​ൽ, സീ​​റ്റ് ത​​ര​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ ഹ​​ര​​ക്സിം​​ഗ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.


അ​​തേ​​സ​​മ​​യം, ഹ​​ര​​കി​​ന്‍റെ മ​​രു​​മ​​ക​​ളും മു​​ൻ ഫെ​​മി​​ന മി​​സ് ഇ​​ന്ത്യ മ​​ത്സ​​​രാ​​ർ​​ഥി​​യു​​മാ​​യ അ​​നു​​കൃ​​തി ഗു​​സെ​​യ്ന് ലാ​​ൻ​​സ്ഡൗ​​ണി സീ​​റ്റ് ല​​ഭി​​ച്ചു. മു​​ന്പ് ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്ത് പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച സീ​​റ്റാ​​ണ് ലാ​​ൻ​​സ്ഡൗ​​ണി.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ത്രി​​വേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്ത് ഇ​​ത്ത​​വ​​ണ മ​​​​ത്സ​​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു നേ​​ര​​ത്തേത​​ന്നെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.