കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
Friday, January 28, 2022 1:26 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ക​ർ​ഫ്യു പി​ൻ​വ​ലി​ച്ചു.

ക​ന്പോ​ള​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സി​നി​മ തി​യ​റ്റ​റു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാം. വി​വാ​ഹ പ​രി​പാ​ടി​ക​ളി​ൽ 200 പേ​ർ​ക്കു വ​രെ പ​ങ്കെ​ടു​ക്കാം. സ​ർ​ക്കാ​ർ സ്ഥാ​പ​നങ്ങ​ളി​ൽ 50 ശ​ത​മാ​നം ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കും. സ്കൂ​ളു​ക​ൾ, കോ​ളജു​ക​ൾ, മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ഞ്ഞുകി​ട​ക്കും. രാ​ത്രി ക​ർ​ഫ്യു അ​തേ​പ​ടി നി​ല​നി​ൽ​ക്കും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന ക​ട​ക​ൾ​ക്ക് ഇ​നി മു​ത​ൽ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കാം. നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെക്കുറി​ച്ച് അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ഡ​ൽ​ഹി ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വാ​രാ​ന്ത്യ ക​ർ​ഫ്യു പി​ൻ​വ​ലി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യാ​ത്. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ്സാ​ഹ​ച​ര്യം നി​ല​വി​ൽ നി​യ​ന്ത്ര​ണാ​ധീ​ന​മാ​ണെ​ന്ന് ആ​രോ​ഗ്യവ​കു​പ്പു മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ൻ അ​റി​യി​ച്ചു.


ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ വ​രു​ത്തു​ന്ന​തി​ന് തീ​രു​മാ​ന​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.