യുപിയിൽ മാധ്യമപ്രവർത്തകനെ മർദിച്ചു കൊലപ്പെടുത്തി
Friday, January 28, 2022 1:26 AM IST
സഹരാൻപുർ: യുപിയിൽ യുവ മാധ്യമപ്രവർത്തകനെ മൂന്നംഗ സംഘം മർദിച്ചു കൊലപ്പെടുത്തി.
ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ സുധീർ സെയ്നി(28) ആണു ബുധനാഴ്ച രാത്രി ചിൽകാന പട്ടണത്തിൽ കൊല്ലപ്പെട്ടത്.
കാറിലെത്തിയ മൂന്നംഗ സംഘം സുധീറിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സഹരാൻപുരിൽനിന്നു മടങ്ങവെയാണു സുധീർ ആക്രമണത്തിനിരയായത്. ജഹാംഗീർ, ഫർമാൻ എന്നിവരെ പോലീസ് പിടികൂടി. ഇരുവരും ചിൽകാന സ്വദേശികളാണ്. മൂന്നാമത്തെ പ്രതിയായ മന്നൻ ഒളിവിലാണ്.