ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബി​ജെ​പി​യി​ൽ
ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബി​ജെ​പി​യി​ൽ
Friday, January 28, 2022 1:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​രാ​​ഖ​​ണ്ഡ് കോ​​ണ്‍​ഗ്ര​​സ് മു​​ൻ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കി​​ഷോ​​ർ ഉ​​പാ​​ധ്യാ​​യ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പാ​​ർ​​ട്ടി വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ദ്ദേ​​ഹം ബി​​ജെ​​പി​​യി​​ൽ ചേ​​രു​​ന്ന​​ത്. മു​​ന്പു മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​മാ​​യ തെ​​ഹ്‌​​രി​​യി​​ൽ നി​​ന്നു ത​​ന്നെ​​യാ​​കും ഇ​​ത്ത​​വ​​ണ​​യും കി​​ഷോ​​ർ ഉ​​പാ​​ധ്യാ​​യ് മ​​ത്സ​​രി​​ക്കു​​ക​​യെ​​ന്നും സൂ​​ച​​ന​​ക​​ളു​​ണ്ട്.

ഉ​​ത്ത​​രാ​​ഖ​​ണ്ഡ് പ്ര​​ദേ​​ശ് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള നേ​​താ​​വ് ദേ​​വേ​​ന്ദ​​ർ യാ​​ദ​​വാ​​ണ് കി​​ഷോ​​ർ ഉ​​പാ​​ധ്യാ​​യ​​യെ പാ​​ർ​​ട്ടി​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക പ​​ദ​​വി​​ക​​ളി​​ൽ നി​​ന്നു നീ​​ക്കം ചെ​​യ്യു​​ന്ന​​താ​​യി അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ൽ 45 വ​​ർ​​ഷ​​മാ​​യി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഒ​​പ്പം നി​​ന്നി​​ട്ടും ത​​ന്നെ മ​​ന​​സി​​ലാ​​ക്കാ​​ൻ പാ​​ർ​​ട്ടി​​ക്കു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന് കി​​ഷോ​​ർ ഉ​​പാ​​ധ്യാ​​യ പ​​റ​​ഞ്ഞു.


ജ​​നു​​വ​​രി മൂ​​ന്നി​​ന് കേ​​ന്ദ്ര മ​​ന്ത്രി​​യും ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ ബി​​ജെ​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള ബി​​ജെ​​പി നേ​​താ​​വ് പ്ര​​ഹ്ലാ​​ദ് ജോ​​ഷി​​യു​​മാ​​യി കി​​ഷോ​​ർ ഉ​​പാ​​ധ്യാ​​യ കൂ​​ടി​​കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഫെ​​ബ്രു​​വ​​രി 14നാ​​ണ് ഉ​​ത്ത​​രാ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.