ച​ന്നി​യെ വെ​ല്ലു​വി​ളി​ച്ച് മൻ
ച​ന്നി​യെ വെ​ല്ലു​വി​ളി​ച്ച് മൻ
Sunday, January 23, 2022 1:28 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ര​​​ണ്‍ജി​​​ത് സിം​​​ഗ് ച​​​ന്നി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി ഭ​​​ഗ​​​വ​​​ന്ത് മ​​​ൻ. 15 വ​​​ർ​​​ഷ​​​ത്തി​​ലേ​​റെ​​യാ​​യി ച​​​ര​​​ണ്‍ജി​​​ത് സിം​​​ഗ് ച​​​ന്നി ​ജ​​​യി​​​ക്കു​​​ന്ന ചം​​​കോ​​​ർ സാ​​​ഹി​​​ബ് സം​​​വ​​​ര​​​ണ മ​​​ണ്ഡ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ച​​​ന്നി​​​യെ ധു​​​രി​​​യി​​​ൽ​​നി​​​ന്നു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വെ​​​ല്ലു​​​വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് മ​​​ൻ.


സം​​​ഗ്രൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള ലോ​​​ക്‌സ​​​ഭാം​​​ഗ​​​മാ​​​ണ് മ​​​ൻ. നി​​​ല​​​വി​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ ധ​​​ൽ​​​വീ​​​ർ സിം​​​ഗ് ഖാം​​​ഗ്ര​​​യാ​​​ണ് ധു​​​രി​​​യി​​​ൽ​​നി​​​ന്നു​​​മു​​​ള്ള നി​​​യ​​​മ​​​സ​​​ഭാം​​​ഗം. പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് വി​​​ജ​​​യി​​​ക്കു​​​ന്ന ധു​​​രി​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രം ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.