ഹരക് സിംഗ് റാവത്ത് നിരുപാധികം കോൺഗ്രസിൽ മടങ്ങിയെത്തി
ഹരക് സിംഗ് റാവത്ത് നിരുപാധികം കോൺഗ്രസിൽ മടങ്ങിയെത്തി
Saturday, January 22, 2022 1:33 AM IST
ഡെ​​റാ​​ഡൂ​​ൺ: ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട മു​​ൻ മ​​ന്ത്രി ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്ത് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​രു​​മ​​ക​​ൾ അ​​നു​​കൃ​​തി ഗു​​സെ​​യി​​നും കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്തു. മു​​തി​​ർ​​ന്ന നേ​​താ​​വ് ഹ​​രീ​​ഷ് റാ​​വ​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

2016ൽ ​​ഹ​​രീ​​ഷ് റാ​​വ​​ത്തി​​നെ​​തി​​രേ വി​​മ​​ത​​നീ​​ക്കം നടത്തിയ പ​​ത്തു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രി​​ലൊ​​രാ​​ളാ​​ണ് ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്ത്. ക​​ഷ്ടി​​ച്ചാ​​ണ് അ​​ന്നു കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഹ​​ര​​കി​​നെ കോ​​ൺ​​ഗ്ര​​സി​​ലെ​​ടു​​ക്കു​​ന്ന​​തി​​ൽ വ്യാ​​പ​​ക എ​​തി​​ർ​​പ്പു​​ണ്ടാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ശ​​ക്ത​​നാ​​യ നേ​​താ​​വാ​​യ ഹ​​ര​​ക് കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തു​​ന്ന​​തു പാ​​ർ​​ട്ടി​​ക്കു നേ​​ട്ട​​മാ​​കു​​മെ​​ന്ന വാ​​ദ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ര​​സ്യ​​മാ​​യി മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്ന് ഹ​​രീ​​ഷ് റാ​​വ​​ത്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. നൂ​​റു ത​​വ​​ണ മാ​​പ്പു​​പ​​റ​​യാ​​ൻ ത​​യാ​​റാ​​ണെ​​ന്നാ​​യി​​രു​​ന്നു ഹ​​ര​​ക് റാ​​വ​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.


ഉ​​പാ​​ധി​​ക​​ളി​​ല്ലാ​​തെ​​യാ​​ണു താ​​ൻ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​തെ​​ന്ന് ഹ​​ര​​ക് സിം​​ഗ് പ​​റ​​ഞ്ഞു. ഇ​​ദ്ദേ​​ഹ​​ത്തി​​നു കേ​​ദാ​​ർ​​നാ​​ഥ് സീ​​റ്റ് ന​​ല്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. മ​​രു​​മ​​ക​​ൾ അ​​നു​​കൃ​​തി​​ക്ക് ലാ​​ൻ​​സ്ഡൗ​​ണി സീ​​റ്റ് ന​​ല്കി​​യേ​​ക്കും. അ​​നു​​കൃ​​തി​​ക്ക് സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണു ഹ​​ര​​ക് സിം​​ഗി​​നെ ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കാ​​ൻ കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.