ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ ബിജെപിയിൽനിന്നു പുറത്താക്കി
ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ ബിജെപിയിൽനിന്നു പുറത്താക്കി
Tuesday, January 18, 2022 1:19 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മ​​ന്ത്രി ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്തി​​നെ ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് ആ​​റു വ​​ർ​​ഷ​​ത്തേ​​ക്കു പു​​റ​​ത്താ​​ക്കി.

മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​നി​​ന്നും റാ​​വ​​ത്തി​​നെ നീ​​ക്കി. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു പാ​​ർ​​ട്ടി ടി​​ക്ക​​റ്റ് സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ റാ​​വ​​ത്ത് സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി ആ​​രോ​​പി​​ച്ചു.

ഹ​​രി​​ദ്‌​​വാ​​റി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ങ്കി​​ൽ മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന് ഈ​​യി​​ടെ റാ​​വ​​ത്ത് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​രു​​ന്നു. മ​​രു​​മ​​ക​​ൾ അ​​നു​​കൃ​​തി ഗു​​സെ​​യ്നി​​നാ​​ണ് റാ​​വ​​ത്ത് സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. 2016ൽ ​​കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ നേ​​താ​​വാ​​ണ് ഹ​​ര​​ക് സിം​​ഗ് റാ​​വ​​ത്ത്. ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സി​​ലേ​​ക്കു മ​​ട​​ങ്ങു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.