മദ്യദുരന്തം: ബിഹാറിൽ മരണം 11 ആയി
Monday, January 17, 2022 1:20 AM IST
ബിഹാർ ഷരീഫ്: ബിഹാറിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ഇന്നലെ മൂന്നു പേരാണു മരിച്ചത്. 2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ. ശനിയാഴ്ച രാവിലെ നാലു പേർ മരിച്ചിരുന്നു. വൈകുന്നരത്തോടെ മരണം എട്ടായി. ഇന്നലെ രാവിലെ മൂന്നുപേർകൂടി മരിച്ചു.
ബിഹാർ ഷരീഫിലെ രണ്ടിടത്താണു മരണമുണ്ടായത്. രണ്ടു മാസം മുന്പ് വടക്കൻ ബിഹാറിലെ നാലു ജില്ലകളിൽ 40 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.