രാ​ജിവ​ച്ച എം​എ​ൽ​എ​മാ​ർ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു
Saturday, January 15, 2022 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മ​​ന്ത്രി​​സ​​ഭ​​യി​​ലെ മ​​ന്ത്രി​​മാ​​രാ​​യി​​രു​​ന്ന സ്വാ​​മി പ്ര​​സാ​​ദ് മൗ​​ര്യ, ധ​​രം സിം​​ഗ് സൈ​​നി എ​​ന്നി​​വ​​ർ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​ന്ന​​ലെ ല​​ക്നോ​​വി​​ൽ ന​​ട​​ന്ന പൊ​​തു​​പ​​രി​​പാ​​ടി​​യി​​ലാ​​ണ് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി ത​​ല​​വ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഇ​​രു​​വ​​രും പാ​​ർ​​ട്ടി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ​​ത്.

മ​​ന്ത്രി​​മാ​​രാ​​യ സ്വാ​​മി പ്ര​​സാ​​ദ് മൗ​​ര്യ, ധ​​രംസിം​​ഗ് സൈ​​നി എ​​ന്നി​​വ​​ർ​​ക്കു പു​​റ​​മേ ബി​​ജെ​​പി​​യി​​ൽനി​​ന്നു രാ​​ജിവ​​ച്ച കാ​​ണ്‍​പു ർ എം​​എ​​ൽ​​എ ഭ​​ഗ​​വ​​തി സാ​​ഗ​​ർ, ബി​​ധു​​ന എം​​എ​​ൽ​​എ വി​​ന​​യ് ശാ​​ക്യ, തി​​ൽ​​ഹാ​​ർ എം​​എ​​ൽ​​എ റോ​​ഷ​​ൻ ലാ​​ൽ വ​​ർ​​മ, ഷി​​ഖോ​​ഹ​​ബാ​​ദ് എം​​എ​​ൽ​​എ മു​​കേ​​ഷ് വ​​ർ​​മ, ബി​​ജെ​​പി സ​​ഖ്യ​​ക​​ക്ഷി​​യാ​​യ അ​​പ്നദ​​ളി​​ൽനി​​ന്നു​​മു​​ള്ള ഷോ​​റ​​ത്ഗ​​ഞ്ജ് എം​​എ​​ൽ​​എ അ​​മ​​ർ സിം​​ഗ് ചൗ​​ധ​​രി എ​​ന്നി​​വ​​രും സ​​മാ​​ജ്‌​​വാ​​ദി​​പാ​​ർ​​ട്ടി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി.


ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും ദ​​ളി​​ത് ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ താ​​ത്പ​​ര്യ​​ത്തെ​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തിനാ​​ണ് സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന​​തെ​​ന്ന് ആ​​യു​​ഷ് മ​​ന്ത്രി​​യും നാ​​കു​​ർ എം​​എ​​ൽ​​എ​​യു​​മാ​​യ ധ​​രംസിം​​ഗ് സൈ​​നി​​പ​​റ​​ഞ്ഞു. രാ​​ജിവ​​ച്ച മ​​ന്ത്രി​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ ദാ​​രാ​​സിം​​ഗ് ചൗ​​ഹാ​​ൻ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.