2021 നൂറ്റാണ്ടിലെ ചൂടേറിയ അഞ്ചാം വർഷം
2021 നൂറ്റാണ്ടിലെ ചൂടേറിയ അഞ്ചാം വർഷം
Saturday, January 15, 2022 1:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ തു​​​ട​​​ക്കം​​​ മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ചൂ​​​ടേ​​​റി​​​യ അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു 2021 എ​​​ന്ന് ഇ​​​ന്ത്യ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് (ഐ​​​എം​​​ഡി). ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യി​​​ൽ നി​​​ന്ന് 0.44 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ് അ​​​ധി​​​ക​​​മാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ​​​വ​​​ര്‌​​​ഷത്തെ ശ​​​രാ​​​ശ​​​രി ഊ​​​ഷ്മാ​​​വ്.

1901 നു​​​ശേ​​​ഷം 2016, 2009, 2017, 2010 വർഷങ്ങൾക്കു പി​​​ന്നി​​​ൽ അ​​​ഞ്ചാ​​​മ​​​താ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ താ​​​പ​​​നി​​​ല. 2016ൽ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​വാ​​​യു​​​വി​​​ന്‍റെ ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 0.71 കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. 2009 ൽ 0.55 ​​​ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ്, 2017ൽ 0.54 ​​​ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ്. 2010 ൽ 0.53 ​​​ഡി​​​ഗ്രി സെ​​​ൽ​​​ഷസ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ താ​​​പ​​​നി​​​ല. 1901 നും ​​​ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള 121 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 0.63 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ് വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും ഐ​​​എം​​​ഡി പ​​​റ​​​യു​​​ന്നു.


വെ​​​ള്ള​​​പ്പൊ​​​ക്കം, ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ്, പെ​​​രു​​​മ​​​ഴ, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ, മി​​​ന്ന​​​ൽ തു​​​ട​​​ങ്ങിയ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ മൂ​​​ലം 1750 പേ​​​രാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തെ​​​ന്നും ഐ​​​എം​​​ഡി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 787 പേ​​​ർ മിന്നലേറ്റു മരിച്ചു. അ​​​ഞ്ച് ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളി​​​ൽ 172 പേ​​​ർ മരിച്ചു. 32 പേ​​​രു​​​ടെ മ​​​ര​​​ണം കാ​​​ലാ​​​വ​​​സ്ഥാ​​​ മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു ദു​​​ര​​​ന്ത​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ്. കാ​​​ലാ​​​വ​​​സ്ഥാ ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​രി​​​ച്ച​​​ത് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലാ​​​ണ് (350). ഒ​​​ഡീ​​​ഷ (223), മ​​​ധ്യ​​​പ്ര​​​ദേ​​​ശ് (191) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.