ബം​ഗാ​ളി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി; അഞ്ചു യാ​ത്ര​ക്കാ​ർ മ​രി​ച്ചു
ബം​ഗാ​ളി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി; അഞ്ചു യാ​ത്ര​ക്കാ​ർ മ​രി​ച്ചു
Friday, January 14, 2022 1:47 AM IST
കോ​​ൽ​​​ക്ക​​​ത്ത/​​​ഗോ​​​ഹ​​​ട്ടി: ബം​​​ഗാ​​​ളി​​​ൽ ട്രെ​​​യി​​​ൻ പാ​​​ളം​​​തെ​​​റ്റി മ​​​റി​​​ഞ്ഞ് അഞ്ചു യാ​​​ത്ര​​​ക്കാ​​​ർ മ​​​രി​​​ച്ചു. 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബി​​​ക്കാ​​​നീ​​​ർ​​​-ഗോ​​​ഹ​​​ട്ടി എ​​​ക്സ്പ്ര​​​സി​​​ന്‍റെ 12 കോ​​​ച്ചു​​​ക​​​ളാ​​​ണു പാ​​​ളം​​​തെ​​​റ്റി​​​യ​​​ത്. ജ​​​ൽ​​​പാ​​​യ്ഗു​​​ഡി ജി​​​ല്ല​​​യി​​​ലെ ദോ​​മോ​​ഹാ​​നി​​യി​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

റെ​​യി​​ൽ​​വേ സു​​ര​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കും. കേ​​ന്ദ്ര റെ​​യി​​ൽ​​വേ​​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ്, റെ​​യി​​ൽ​​വേ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ, ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ(​​സേ​​ഫ്റ്റി) എ​​ന്നി​​വ​​ർ അ​​പ​​ക​​ട​​സ്ഥ​​ല​​ത്തേ​​ക്കു തി​​രി​​ച്ചു.


അ​​പ​​ക​​ട​​ത്തി​​ൽ ആ​​റു കോ​​ച്ചു​​ക​​ൾ​​ക്കു കാ​​ര്യ​​മാ​​യ നാ​​ശം സം​​ഭ​​വി​​ച്ചു​​വെ​​ന്ന് റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. അ​​പ​​ക​​ട​​മു​​ണ്ടാ​​യ ഉ​​ട​​ൻ നൂ​​റു​​ക​​ണ​​ക്കി​​നു നാ​​ട്ടു​​കാ​​രെ​​ത്തി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. പാ​​ളം​​തെ​​റ്റി​​യ കോ​​ച്ചു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ പു​​റ​​ത്തെ​​ത്തി​​ച്ച​​ത് നാ​​ട്ടു​​കാ​​രാ​​ണ്.

അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് റെ​​യി​​ൽ​​വേ അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​തം ധ​​ന​​സ​​ഹാ​​യം പ്ര​​ഖ്യാ​​പി​​ച്ചു. സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യും ചെ​​റി​​യ പ​​രി​​ക്കു​​ള്ള​​വ​​ർ​​ക്ക് 25,000 രൂ​​പ​​യും ധ​​ന​​സ​​ഹാ​​യം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.