ഉ​ത്ത​രാ​ഖ​ണ്ഡ് ഇ​ല​ക്‌ഷൻ: ഹ​ർ​ജി നി​രാ​ക​രി​ച്ച് ഹൈ​ക്കോ​ട​തി
ഉ​ത്ത​രാ​ഖ​ണ്ഡ് ഇ​ല​ക്‌ഷൻ: ഹ​ർ​ജി  നി​രാ​ക​രി​ച്ച് ഹൈ​ക്കോ​ട​തി
Friday, January 14, 2022 1:47 AM IST
ന്യൂ​​ഡ​​ൽ​​ഹി: സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു മാ​​റ്റിവ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം നി​​രാ​​ക​​രി​​ച്ച് ഉ​​ത്ത​​രാ​​ഖ​​ണ്ഡ് ഹൈ​​ക്കോ​​ട​​തി. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ മാ​​റ്റിവ​​യ്ക്കു​​ക എ​​ന്ന​​ത് കോ​​ട​​തി​​യു​​ടെ ജോ​​ലി​​യ​​ല്ലെ​​ന്ന് ആ​​ക്ടിം​​ഗ് ചീ​​ഫ് ജ​​സ്റ്റീ​​സ് സ​​ഞ്ജ​​യ് കു​​മാ​​ർ മി​​ശ്ര അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി​​.
തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പൂ​​ർ​​ണ അ​​ധി​​കാ​​ര​​മു​​ള്ള സ​​മി​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നാ​​ണ്. അ​​വ​​ർ അ​​വ​​രു​​ടെ ക​​ർ​​ത്ത​​വ്യം പ്ര​​ശം​​സ​​നീ​​യ​​മാ​​യ രീ​​തി​​യി​​ൽ ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നും കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഫെ​​ബ്രു​​വ​​രി 14നാ​​ണ് ഉ​​ത്ത​​രാ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ്ര​​മു​​ഖ ക​​ക്ഷി​​ക​​ളെ​​ല്ലാംത​​ന്നെ ഇ​​തി​​നോ​​ട​​കം സം​​സ്ഥാ​​ന​​ത്ത് പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. തെ​​ര​​ഞ്ഞെ​​ടു​​പ്പു മാ​​റ്റി വ​​യ്ക്ക​​ണമെന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ ഒ​​രു​​കൂ​​ട്ടം പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​ക​​ളി​​ലാ​​ണ് ഹൈ​​ക്കോ​​ട​​തി ഇ​​ന്ന​​ലെ നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.


തെ​​ര​​ഞ്ഞെ​​ടു​​പ്പു മാ​​റ്റി​​വ​​യ്ക്ക​​ണമെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ ശി​​വ് ഭ​​ട്ട് ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ ഹൈ​​ക്കോ​​ട​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന് നോ​​ട്ടീ​​സ​​യ​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് വി​​ശ​​ദ​​മാ​​യ വാ​​ദം കേ​​ട്ട ശേ​​ഷ​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ കൃ​​ത്യ​​മാ​​യി ത​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം നി​​ർ​​വ​​ഹി​​ക്കു​​ന്നു​​ണ്ടെ​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.