പാർലമെന്‍റിൽ പ്രതിപക്ഷ നേതാക്കളുടെ സമരം തുടരുന്നു; ക്ഷമ പരീക്ഷിക്കരുതെന്നു രാജ്യസഭാ അധ്യക്ഷൻ
പാർലമെന്‍റിൽ പ്രതിപക്ഷ നേതാക്കളുടെ സമരം തുടരുന്നു;  ക്ഷമ പരീക്ഷിക്കരുതെന്നു രാജ്യസഭാ അധ്യക്ഷൻ
Thursday, December 9, 2021 1:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ എം​പി​മാ​രെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ എ​ട്ടാം ദി​വ​സ​വും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​ക്ഷോ​ഭം തു​ട​ർ​ന്നു. കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് ജ​യ​റാം ര​മേ​ശ്, രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധിപ്ര​തി​മ​യ്ക്കു മു​ന്നി​ൽവ​ച്ചു ന​ട​ന്ന സ​മ​ര​ത്തി​ൽ പ​ങ്കുചേ​ർ​ന്നു.

നാ​ഗാ​ലാ​ൻ​ഡി​ൽ 13 ഗ്രാ​മീ​ണ​രു​ടെ​യും ഒ​രു സൈ​നി​ക​ന്‍റെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ഗാ​ലാ​ൻ​ഡ് എം​പി വ​ട​ക്കുകി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ സേ​ന​യ്ക്ക് പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന ആം​ഡ് ഫോ​ഴ്സ​സ് സ്പെ​ഷ​ൽ പ​വ​ർ ആ​ക്‌ട് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​കപ്ര​ക്ഷോ​ഭം, വി​ല​ക്ക​യ​റ്റം, അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ, രാ​ജ്യ​സ​ഭ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ബ​ഹ​ള​ത്തത്തു​ട​ർ​ന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ക്ഷ​മ​യെ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി.


രാ​ജ്യ​ത്തെ 5000 ത്തി ലധി​കം അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം കേ​ന്ദ്രസ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന ഡാം ​സു​ര​ക്ഷാ ബി​ൽ, കൃ​ത്രി​മ ഗ​ർ​ഭധാ​ര​ണ ക്ലി​നി​ക്കു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യു​ത്പാ​ദ​ന സാ​ങ്കേ​തി​ക സ​ഹാ​യ​വി​ദ്യാ നി​യ​ന്ത്ര​ണ ബി​ൽ എ​ന്നി​വ​യ്ക്ക് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഇ​ന്ത്യ​യു​ടെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ സ​ഞ്ച​രി​ച്ച സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ശ​ശി ത​രൂ​ർ മു​ത​ലാ​യ​വ​ർ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.