മീററ്റിൽ കൂറ്റൻ എസ്പി- ആർഎൽഡി റാലി
മീററ്റിൽ കൂറ്റൻ എസ്പി- ആർഎൽഡി റാലി
Wednesday, December 8, 2021 12:41 AM IST
ല​​​ക്നോ: യു​​പി​​യി​​ലെ മീ​​റ്റ​​റി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും ആ​​ർ​​എ​​ൽ​​ഡി​​യും സം​​യു​​ക്ത​​മാ​​യി കൂ​​റ്റ​​ൻ റാ​​ലി സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​രു പാ​​ർ​​ട്ടി​​ക​​ളും സ​​ഖ്യ​​ത്തി​​ൽ മത്സരിക്കുമെ​​ന്ന് എ​​സ്പി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വും ആ​​ർ​​എ​​ൽ​​ഡി പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​ന്ത് ചൗ​​ധ​​രി​​യും ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

യു​​പി​​യി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ തു​​ട​​ച്ചു​​നീ​​ക്കു​​മെ​​ന്ന് അ​​ഖി​​ലേ​​ഷും ജ​​യ​​ന്തും പ​​റ​​ഞ്ഞു. പ​​ടി​​ഞ്ഞാ​​റ​​ൻ യു​​പി​​യി​​ൽ നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​ന​​മു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ് ആ​​ർ​​എ​​ൽ​​ഡി. 2017ൽ ​​മേ​​ഖ​​ല​​യി​​ലെ 136 സീ​​റ്റു​​ക​​ളി​​ൽ 109 എ​​ണ്ണം ബി​​ജെ​​പി വി​​ജ​​യി​​ച്ചി​​രു​​ന്നു.


ഇ​​ത്ത​​വ​​ണ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി-​​ആ​​ർ​​എ​​ൽ​​ഡി സ​​ഖ്യം ബി​​ജെ​​പി​​ക്ക് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്നു. മു​​പ്പ​​തി​​ലേ​​റെ സീ​​റ്റു​​ക​​ൾ ആ​​ർ​​എ​​ൽ​​ഡി​​ക്കു സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി വി​​ട്ടു​​ന​​ല്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. പ​​ടി​​ഞ്ഞാ​​റ​​ൻ യു​​പി​​യി​​ൽ ജാ​​ട്ട്, മു​​സ്‌​​ലിം വോ​​ട്ട് ബാ​​ങ്കു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ് ആ​​ർ​​എ​​ൽ​​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.