ക്രൈസ്തവർക്കെതിരായ അക്രമം: കേന്ദ്രം ഇടപെടണമെന്ന്
ക്രൈസ്തവർക്കെതിരായ അക്രമം:  കേന്ദ്രം ഇടപെടണമെന്ന്
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം ക്രൈ​സ്ത​വ​ർ​ക്കും ക്രൈ​സ്ത​വ സ​ഭാ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ ലെ​യ്റ്റി കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഗ​ഞ്ച്ബ​സോ​ഡ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ന​ട​പ​ടി​ക​ളി​ല്ല. മ​തം​മാ​റ്റ നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

ഗു​ജ​റാ​ത്തി​ലും ബി​ഹാ​റി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തി​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച് ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.


രാ​ജ്യാ​ന്ത​ര​ത​ല​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ മ​ത​ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്പോ​ൾ ഇ​ന്ത്യ​യി​ലും മ​റ്റൊ​രു​ രൂ​പ​ത്തി​ൽ ഇ​താ​വ​ർ​ത്തി​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​വും മ​തേ​ത​ര​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​ന​ത്തെ വി​കൃ​ത​മാ​ക്കു​ന്ന​തു​മാ​ണ്.

ഇ​ന്ത്യ​യി​ലെ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​ന ചെ​യ്യു​ന്ന സു​ര​ക്ഷി​ത​ത്വ​വും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​തി​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​ണ​ന്നും ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്ക് അ​വ​സാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.