കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്കണം: രാഹുൽ
കർഷക കുടുംബങ്ങൾക്ക്  നഷ്ടപരിഹാരം നല്കണം: രാഹുൽ
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: സ​മ​ര​ത്തി​നി​ടെ മ​രി​ച്ച ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​വും ആ​ശ്രി​ത​ർ​ക്കു ജോ​ലി​യും ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​രി​ച്ച ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​ക​ൾ പോ​ലും സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ല.

എ​ഴു​നൂ​റി​ലേ​റെ ക​ർ​ഷ​ക​ർ സ​മ​ര​ത്തി​നി​ടെ മ​രി​ച്ചു. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​വും സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ല. കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സ​ഭ​യി​ൽ വ​യ്ക്കാ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.


പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ മ​രി​ച്ച ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ആ​ശ്രി​ത​ർ​ക്കു ജോ​ലി​യും ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച രാ​ഹു​ൽ പ്ര​സം​ഗ​ത്തി​നുശേ​ഷം കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള രേ​ഖ​ക​ൾ ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.