ഡൽഹി ഗതാഗതക്കുരുക്ക്: ഹർജി മാറ്റി
ഡൽഹി ഗതാഗതക്കുരുക്ക്: ഹർജി മാറ്റി
Wednesday, December 8, 2021 12:41 AM IST
ന്യൂഡൽഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭം കാ​ര​ണം ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കെ​ന്ന പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ജ​നു​വ​രി ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ലേ​ക്ക് മാ​റ്റി. സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​യ​തി​നാ​ൽ കേ​സ് മാ​റ്റ​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ആ​വ​ശ്യ​ത്തെ അ​നു​കൂ​ലി​ച്ചു. ആ​ദ്യ​മാ​യാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ലും പ്ര​ശാ​ന്ത് ഭൂ​ഷ​ണും ഒ​രേ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​തെ​ന്ന് ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.