പകുതിയിലേറെ പേർക്കും വാക്സിൽ നൽകിയെന്ന് കേന്ദ്രം
പകുതിയിലേറെ പേർക്കും  വാക്സിൽ നൽകിയെന്ന് കേന്ദ്രം
Monday, December 6, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ പ​കു​തി​യി​ൽ ഏ​റെ​യും പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. ര​ണ്ടു ഡോ​സു​ക​ളും ചേ​ർ​ത്ത് രാ​ജ്യ​ത്ത് നി​ല​വി​ൽ 127 കോ​ടി​യി​ൽ അ​ധി​കം ആ​ളു​ക​ൾ​ക്ക് വാ​ക്സി​നു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ 85ശ​ത​മാ​നം ആ​ളു​ക​ൾ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ 90 ശ​ത​മാ​നം ആ​ളു​ക​ളും ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും സ്വീ​ക​രി​ച്ച​വ​രും 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ൾ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ദി​വ​സേ​ന ഡ​ൽ​ഹി​യി​ൽ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വാ​ക്സി​നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ര​ണ്ടു ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ​രു​ടെ​യും കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രും കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും നി​ർ​ബ​ന്ധ​മ​യും മാ​സ്ക് ധ​രി​ക്കു​ക​യും വേ​ണം. ഒ​മി​ക്രോ​ണ്‍ വൈ​റ​സ് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.