കേജരിവാളിന്‍റെ വീട്ടുപടിക്കൽ സമരം
കേജരിവാളിന്‍റെ വീട്ടുപടിക്കൽ സമരം
Monday, December 6, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് മേ​ധാ​വി ന​വ​ജോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​ബി​ലെ​ത്തി​യ കേ​ജ​രി​വാ​ൾ ത​ങ്ങ​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന ക​രാ​ർ അ​ധ്യാ​പ​ക​രെ കാ​ണു​ക​യും സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് പ​ഞ്ചാ​ബ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​ർ അ​ധ്യാ​പ​ക​ർ മു​ഖ‍്യ​മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ തെരഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഡ​ൽ​ഹി​യി​ൽ പു​തു​താ​യി 20 കോ​ള​ജു​ക​ളും എ​ട്ടു ല​ക്ഷം പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ, 2015 മു​ത​ൽ പ​ര​മാ​വ​ധി 450 അ​ധ്യാ​പ​ക​രെ മാ​ത്ര​മാ​ണ് സ്ഥി​ര​മാ​യി നി​യ​മി​ച്ച​തെ​ന്നും ഡ​ൽ​ഹി​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു​വെ​ന്നും സി​ദ്ദു കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.