ഒമിക്രോൺ: വാക്സിന്‍റെ കാര്യക്ഷമത പരിശോധിക്കാൻ നിർദേശം
ഒമിക്രോൺ: വാക്സിന്‍റെ കാര്യക്ഷമത പരിശോധിക്കാൻ നിർദേശം
Sunday, December 5, 2021 12:42 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സു​​​​ക​​​​ളു​​​​ടെ സാ​​​​ധ്യ​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​റി സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ. ഒ​​​​മി​​​​ക്രോ​​​​ണ്‍ സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​രോ​​​​ഗ്യം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ന്ന​​​​താ​​​​ണു ശ്ര​​​​ദ്ധേ​​​​യം.

കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തി​​​​ലെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ സ​​​​മി​​​​തി, രോ​​​​ഗ​​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​പ​​​​ര്യാ​​​​പ്ത​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി.


ആ​​​​രോ​​​​ഗ്യ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ, ബെ​​​​ഡു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ൽ, ഓ​​​​ക്സി​​​​ജ​​​​ൻ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ​​​​യും ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും സ​​​​മി​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.