ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ പദ്ധതികൾക്കൊരുങ്ങി കേന്ദ്രം
Sunday, December 5, 2021 12:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ രം​​​ഗം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ മേ​​​ൽ​​​നോ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് വ​​​കു​​​പ്പുത​​​ല ക​​​മ്മി​​​റ്റി​​​ൾ രൂ​​​പി​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

ഐ​​​എ​​​സ്ആ​​​ർ​​​ഒ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഡോ. ​​​ജി​​​തേ​​​ന്ദ്ര സിം​​​ഗ് രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ഐ​​​എ​​​സ്ആ​​​ർ​​​ഒ നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്തെ ന​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​നു​​​ഷ്യ വി​​​ഭ​​​വ​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ശാ​​​സ്ത്രീ​​​യ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ, ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ദൗ​​​ത്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പ്ര​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ മേ​​​ൽ​​​നോ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ പ​​​ക്ക​​​ലു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണെ​​ന്നും മ​​റു​​പ​​ടി​​യി​​ൽ വ‍്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.