രണ്ടുലക്ഷത്തിന്‍റെ മയക്കുമരുന്നുമായി പതിനാറുകാരൻ പിടിയിൽ
Friday, December 3, 2021 1:04 AM IST
സൂ​​​​റ​​​​റ്റ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സൂ​​​​റ​​​​റ്റി​​​​ൽ സ്കൂ​​​​ൾ​​​​ബാ​​​​ഗി​​​​ലൊ​​​​ളി​​​​പ്പി​​​​ച്ച 1.98 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​മാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ പ​​തി​​നാ​​റു​​കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി. ഇ​​​​റ്റാ​​​​വ​​​​യി​​​​ലെ സ്കൂ​​​​ളി​​​​ൽ ഒ​​​​ന്പ​​​​താം​​​​ക്ലാസ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ്.

സൂ​​​​റ​​​​റ്റി​​​​ലെ ഒ​​​​രാ​​​​ൾ​​​​ക്കു കൊ​​​​ടു​​​​ക്കാ​​​​നാ​​​​യി ഇ​​​​റ്റാ​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് ഗോ​​​​പാ​​​​ൽ ശ​​​​ർ​​​​മ എ​​​​ന്ന​​​​യാ​​​​ൾ കൊ​​​​ടു​​​​ത്ത​​​​യ​​​​ച്ച​​​​താ​​​​ണി​​​​തെ​​​​ന്നു കു​​​​ട്ടി മൊ​​​​ഴി ന​​​​ല്കി.​​​ നി​​​​യോ​​​​ൾ ചെ​​​​ക്ക്പോ​​​​സ്റ്റി​​​​ൽ ബ​​​​സ് ഇ​​​​റ​​​​ങ്ങി​​​​യ​​​​യു​​​​ട​​​​ൻ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ലാ​​​​ണ് ബാ​​​​ഗി​​​​ൽ​​​​നി​​ന്നു മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നാ​​​​യ ഓ​​​​പി​​​​യം(​​​​ക​​​​റു​​​​പ്പ്) പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.