ജോസ് കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ജോസ് കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Thursday, December 2, 2021 1:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ഇ​​​തോ​​​ടെ ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​ന് വീ​​​ണ്ടും പ്രാ​​​തി​​​നി​​​ധ്യ​​​മാ​​​യി.

പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​സ​​​മ്മേ​​​ളി​​​ച്ച​​​യു​​​ട​​​ൻ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ജോ​​​സി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. രാ​​​ജ്യ​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​നും ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​മാ​​​യ എം. ​​​വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ആ​​​യി​​​രു​​​ന്നു ഈ ​​​സ​​​മ​​​യം സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​വേ​​​ദി​​​യി​​​ൽ. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​ൻ ഭാ​​​ര്യ നി​​​ഷ ജോ​​​സും ലോ​​​ക്സ​​​ഭ​​​ാംഗം തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ എ​​​ത്തി​​​യി​​​രു​​​ന്നു.


2024 ജൂ​​​ലൈ വ​​​രെ​​​യാ​​​ണു ജോ​​​സി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​നു കാ​​​ലാ​​​വ​​​ധി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്പ​​​തി​​​നാ​​​ണു ജോ​​​സ് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ച​​​ത്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച ജോ​​​സ് 96 വോ​​​ട്ടു​​​ക​​​ളോ​​​ടെ വി​​​ജ​​​യി​​​ച്ചാ​​​ണു വീ​​​ണ്ടും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.