കസ്തൂരിരംഗൻ റിപ്പോർട്ട്: കേരളവുമായി ഡിസംബർ മൂന്നിനു ചർച്ച
കസ്തൂരിരംഗൻ റിപ്പോർട്ട്:  കേരളവുമായി ഡിസംബർ  മൂന്നിനു ചർച്ച
Tuesday, November 30, 2021 1:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​സ്തൂ​​​രിരം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ അ​​​ന്തി​​​മവി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന് കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ഭൂ​​​പേന്ദർ യാ​​​ദ​​​വ്.

ലോ​​​ക്സ​​​ഭ​​​യി​​​ൽ ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യക്ത​​​മാ​​​ക്കി​​​യ​​​ത്.


2018 ഒക്‌ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് പു​​​നഃ​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

കേ​​​ര​​​ള​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള​​​ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി 2019 ഫെ​​​ബ്രു​​​വ​​​രി 15, 2020 മേ​​​യ് 21, 2020 ജൂ​​​ലൈ 9, 10, 2021 ഒക്‌ടോ​​​ബ​​​ർ അ​​​ഞ്ച് എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.