സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ കൊണ്ടുവരുന്നത് പരിഗണനയിൽ
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ കൊണ്ടുവരുന്നത് പരിഗണനയിൽ
Tuesday, November 30, 2021 1:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം.

ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​ക​​​ളെ ബാ​​​ങ്ക് നോ​​​ട്ടു​​​ക​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി(​​​സി​​​ഡി​​​ബി​​​സി) എ​​​ന്ന പേ​​​രി​​​ൽ ഡി​​​ജി​​​റ്റ​​​ൽ അ​​​ഥ​​​വാ വെ​​​ർ​​ച്വ​​​ൽ ക​​​റ​​​ൻ​​​സി​​​ക​​​ൾ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി കാ​​​ന്ത ദാ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

സി​​​ഡി​​​ബി​​​സി​​​യു​​​ടെ ആ​​​ദ്യഘ​​​ട്ട ടെ​​​സ്റ്റിം​​​ഗ് പ്രോ​​​ഗ്രാം ഡി​​​സം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബാ​​​ങ്ക് നോ​​​ട്ടു​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്.


അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ലോ​​​ക്​​​സ​​​ഭ​​​യി​​​ൽ ധ​​​നവ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി പ​​​ങ്ക​​​ജ് ചൗ​​​ധ​​​രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ ആ​​​ളു​​​ക​​​ൾ ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് കു​​​റ​​​യു​​​ന്ന​​​തി​​​നൊ​​​പ്പം പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യ​​ച്ചെ​​​ല​​​വ് കു​​​റ​​​യു​​​ക​​​യും പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​റ്റ​​​താ​​​കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് പ​​​ങ്ക​​​ജ് ചൗ​​​ധ​​​രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

സ്വ​​​കാ​​​ര്യ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ​​​യും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സെ​​​ക്യൂ​​​രി​​​റ്റി ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഈ ​​​മാ​​​സം ആ​​​ദ്യം ഉ​​​ന്ന​​​ത ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.