എ​​​ന്തി​​​നും ഏ​​​തി​​​നും മ​​​റു​​​പ​​​ടി​​​യു​​​ണ്ടെ​​​ന്നു പ്രധാനമന്ത്രി മോ​​​ദി
എ​​​ന്തി​​​നും  ഏ​​​തി​​​നും  മ​​​റു​​​പ​​​ടി​​​യു​​​ണ്ടെ​​​ന്നു  പ്രധാനമന്ത്രി മോ​​​ദി
Tuesday, November 30, 2021 1:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ൻ​​​പ് സ​​​ർ​​​ക്കാ​​​ർ ഏ​​​തു വി​​​ഷ​​​യ​​​ത്തി​​​ലും ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞു.

ഏ​​​തു ചോ​​​ദ്യ​​​ത്തി​​​നും ഉ​​​ത്ത​​​രം ന​​​ൽ​​​കും. സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​സ് കാ​​​ത്തു സൂ​​​ക്ഷി​​​ക്ക​​​ണം. ഇ​​​ത് വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ​​​മ്മേ​​​ള​​​ന​​​മാ​​​ണ്. വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഒ​​​രു സ​​​മ്മേ​​​ള​​​ന​​​മാ​​​യി​​​രി​​​ക്ക​​​ണം ഇ​​​തെ​​​ന്നാ​​​ണ് രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി. കോ​​​വി​​​ഡി​​​ന്‍റെ പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​മാ​​​യ ഒ​​​മി​​​ക്രോ​​​ണ്‍ വൈ​​​റ​​​സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​ന ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മോ​​​ദി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.


സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പാ​​​യി സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ ഗാ​​​ന്ധിപ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ൽ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​മാ​​​രും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് മു​​​ന്നി​​​ൽ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.