കോവിഡ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്ര സർക്കാർ
കോവിഡ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്ര സർക്കാർ
Tuesday, November 30, 2021 12:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​മ​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ. കോ​​​വി​​​ഡ് വാ​​​ക്സി​​​നു​​​ക​​​ളു​​​ടെ ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ ഡേ​​​റ്റ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി വാ​​​ക്സി​​​ൻ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡോ. ​​​ജേ​​​ക്ക​​​ബ് പു​​​ളി​​​യേ​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ഈ ​​​കേ​​​സി​​​ൽ ന​​​ൽ​​​കി​​​യ എ​​​തി​​​ർ സ​​​ത്യ​​​വാ​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണ് വാ​​​ക്സി​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​മ​​​ല്ലെ​​​ന്ന് കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ ഡേ​​​റ്റ​​​യ്ക്ക് ഡ്ര​​​ഗ് ക​​​ണ്‍ട്രോ​​​ൾ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​ണ്. നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​തു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.