ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വകഭേദം
ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വകഭേദം
Monday, November 29, 2021 1:30 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച ര​​​ണ്ടു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി.​​ന​​വം​​ബ​​ർ 11, 20 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പൗ​​ര​​ന്മാ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ന​​വം​​ബ​​ർ ഒ​​ന്നി​​നും 26നും ​​ഇ​​ട​​യി​​ൽ 94 പേ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്നു വ​​ന്ന​​ത്. ഇ​​വരിൽ ര​​ണ്ടു പേ​​രാ​​ണു പോ​​സി​​റ്റീ​​വാ​​യ​​ത്. ഇ​​വ​​രെ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ക്കി.


ഒ​​മി​​ക്രോ​​ൺ വ്യാ​​പി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തു​​ന്ന​​വ​​രു​​ടെ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നും മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ൽ​​നി​​ന്നും എ​​ത്തു​​ന്ന​​വ​​ർ​​ക്ക് ആ​​ർ‌​​ടി-​​പി​​സി​​ആ​​റും നി​​ർ​​ബ​​ന്ധ​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.