റായ്ബറേലി എംഎൽഎ അദിതി സിംഗ് ബിജെപിയിൽ
റായ്ബറേലി എംഎൽഎ അദിതി സിംഗ് ബിജെപിയിൽ
Thursday, November 25, 2021 12:02 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ റാ​​യ്ബ​​റേ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ അ​​ദി​​തി സിം​​ഗ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. കു​​റെ നാ​​ളാ​​യി കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വ​​വു​​മാ​​യി അ​​ക​​ൽ​​ച്ച​​യി​​ലാ​​യി​​രു​​ന്നു അ​​ദി​​തി.

കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​യു​​ടെ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​മാ​​യ റാ​​യ്ബ​​റേ​​ലി ഉ​​ൾ​​പ്പെ​​ടു​​ന്ന നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​എ​​ൽ​​എ ബി​​ജെ​​പി പാ​​ള​​യ​​ത്തി​​ലെ​​ത്തി​​യ​​തു കോ​​ൺ​​ഗ്ര​​സി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യി.


2017ൽ ​​യു​​പി​​യി​​ൽ ജ​​യി​​ച്ച ഏ​​ഴ് എം​​എ​​ൽ​​എ​​മാ​​രി​​ലൊ​​രാ​​ളാ​​ണ് അ​​ദി​​തി സിം​​ഗ്. ഒ​​രു ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ദി​​തി​​യു​​ടെ വി​​ജ​​യം. ബി​​എ​​സ്പി എം​​എ​​ൽ​​എ വ​​ന്ദ​​ന സിം​​ഗും ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. സാ​​ഗ്രി സം​​വ​​ര​​ണ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് വ​​ന്ദ​​ന പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.