വാക്സിനെടുക്കുന്നവർക്ക് വിലക്കിഴിവിൽ മദ്യം; വിവാദമായപ്പോൾ പിൻവലിച്ചു
Thursday, November 25, 2021 12:02 AM IST
മ​​ന്ദ്സൗ​​ർ: കോ​​വി​​ഡ് ര​​ണ്ടാം ഡോ​​സ് വാ​​ക്സി​​നെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് നാ​​ട​​ൻ മ​​ദ്യ​​ത്തി​​ന് 10 ശ​​ത​​മാ​​നം വി​​ല​​ക്കി​​ഴി​​വ് അ​​നു​​വ​​ദി​​ച്ച് മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മാ​​ന്ദ്സൗ​​ർ ജി​​ല്ലാ എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​പ്പോ​​ൾ ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ച്ചു.

ബു​​ധ​​നാ​​ഴ്ച​​യ്ക്ക​​കം ര​​ണ്ടാം ഡോ​​സ് എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് മാ​​ന്ദ്സൗ​​ർ ന​​ഗ​​ര​​ത്തി​​ലെ മൂ​​ന്നു മ​​ദ്യ​​ക്ക​​ട​​ക​​ളി​​ൽ​​നി​​ന്ന് 10 ശ​​ത​​മാ​​നം വി​​ല​​ക്കി​​ഴി​​വി​​ൽ മ​​ദ്യം ന​​ല്കാ​​ൻ ജി​​ല്ലാ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ അ​​നി​​ൽ സ​​ച്ച​​ൻ ചൊ​​വ്വാ​​ഴ്ച ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.