ജയലളിതയുടെ വസതി സ്മാരകമാക്കാനുള്ള അനുമതി റദ്ദാക്കി
ജയലളിതയുടെ വസതി സ്മാരകമാക്കാനുള്ള അനുമതി റദ്ദാക്കി
Thursday, November 25, 2021 12:02 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി ജെ. ​​​ജ​​​യ​​ല​​​ളി​​​ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യി​​​രു​​​ന്ന ‘വേ​​​ദ​​​നി​​​ല​​​യം’ സ്മാ​​​ര​​​ക​​​മാ​​​ക്കാ​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ​​​ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ചെ​​​ന്നൈ പോ​​​യ​​​സ് ഗാ​​​ർ​​​ഡ​​​നി​​​ലെ ആ​​​ഡം​​​ബ​​​ര​​വ​​​സ​​​തി സ്മാ​​​ര​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​ണു റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി ദീ​​​പ ജ​​​യ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​യു​​​ടെ തീ​​​ർ​​​പ്പ്. 2020 ലെ ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ കോ​​​ട​​​തി വ​​​സ​​​തി​​​യു​​​ടെ താ​​​ക്കോ​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ക്കു കൈ​​​മാ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​ദാ​​​യ​​​നി​​​കു​​​തി കു​​​ടി​​​ശി​​​ക ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കാ​​​ൻ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​നു ഹൈ​​​ക്കോ​​​ട​​​തി കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.