ബേപ്പൂർ തുറമുഖം: മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയെ കണ്ടു
ബേപ്പൂർ തുറമുഖം: മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയെ കണ്ടു
Friday, October 29, 2021 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ബേ​പ്പൂ​ർ തു​റ​മു​ഖം സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് കേ​ന്ദ്ര തു​റ​മു​ഖ ഷി​പ്പിം​ഗ് ജ​ല​ഗ​താ​ഗ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 430 കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ലെ വ​ലി​യ ര​ണ്ടാ​മ​ത്തെ ച​ര​ക്കു​ഗ​താ​ഗ​ത യാ​ത്രാ തു​റ​മു​ഖ​മാ​ണ് ബേ​പ്പൂ​ർ. ല​ക്ഷ​ദ്വീ​പി​ലേ​ക്കും മ​റ്റും ധാ​രാ​ള​മാ​യി ച​ര​ക്കു​ പോ​കു​ന്ന​ത് ബേ​പ്പൂ​രി​ൽ നി​ന്നാ​ണ്. ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​താ​യി അ​റി​യി​ച്ച കേ​ന്ദ്ര മ​ന്ത്രി വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ൽ ന​ൽ​കാ​നും നി​ർ​ദേശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.