മാർപാപ്പ-മോദി കൂടിക്കാഴ്ച ശനിയാഴ്ച
മാർപാപ്പ-മോദി കൂടിക്കാഴ്ച ശനിയാഴ്ച
Thursday, October 28, 2021 1:22 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​മി​ലെ​ത്തി ശ​നി​യാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. റോ​മി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

അ​ര​മണി​ക്കൂ​ർ മാ​ർ​പാ​പ്പ​യും മോ​ദി​യും മാത്രമായി ചർച്ച ന​ട​ത്തും. മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശി​ക്കു​മെ​ന്ന​ത് അ​നൗ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. സാ​ങ്കേ​തി​ക​മാ​യ ചി​ല വി​ശ​ദാം​ശ​ങ്ങ​ൾ‌കൂ​ടി ത​യാ​റാ​യ ശേ​ഷ​മാ​കും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം.

ഫ്രാ​ൻ​സി​സ് പാ​പ്പ​ായെ ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശി​ക്കു​മെ​ന്നു കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും അ​റി​യി​ച്ചു.

മാ​ർ​പാ​പ്പ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച മാ​ർ​പാ​പ്പ​യു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണു ശ​നി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​ത്.

മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നു നേ​ര​ത്തേ ല​ത്തീ​ൻ, സീ​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ർ​ദി​നാ​ൾ​മാ​രാ​യ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ബ​സേലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ള​രെ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് അ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്നു​ണ്ടാ​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മാ​ണു മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം നീ​ണ്ടു പോ​യ​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.


വെ​ള്ളി​യാ​ഴ്ച റോ​മി​ലെ​ത്തു​ന്ന മോ​ദി 30, 31 തീ​യ​തി​ക​ളി​ൽ ജി 20 ​ഉ​ച്ച​കോ​ടി​യി​ലും സ്കോ​ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ ന​വം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​നു​ള്ള യു​എ​ൻ കോ​പ്- 26 ഉ​ച്ച​കോ​ടി​യി​ലും പ​ങ്കെ​ടു​ക്കും.

ഇ​റ്റ​ലി, യു​കെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയ്ക്കുപുറമെ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​രി​യോ ദാ​ഗ്രി, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍സ​ണ്‍ അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രു​മാ​യി മോദി ച​ർ​ച്ച ന​ട​ത്തും.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

കൂ​ടി​ക്കാ​ഴ്ച ഊ​ര്‍​ജ​മേകും: കർദിനാൾ മാ​ര്‍ ആ​ല​ഞ്ചേ​രി

കൊ​​​ച്ചി: ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 30നു ​​​ന​​​ട​​​ത്തു​​​ന്ന ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​മ്മു​​​ടെ രാ​​​ജ്യ​​​വും വ​​​ത്തി​​​ക്കാ​​​നും ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ള്‍​ക്കു കൂ​​​ടു​​​ത​​​ല്‍ ഊ​​​ര്‍​ജ​​​വും ഊ​​​ഷ്മ​​​ള​​​ത​​​യും പ​​​ക​​​രു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

കൂ​​​ടി​​​ക്കാ​​​ഴ്ച 30നു ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ റോ​​​മി​​​ലെ​​​യും ഇ​​​റ്റ​​​ലി​​​യി​​​ലെ​​​യും എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി വി​​​ജ​​​യാ​​​ശം​​​സ​​​ക​​​ള്‍ നേ​​​രു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.