ബിഎഡിൽ അടിമുടി മാറ്റം; ഇനി നാലു വർഷത്തെ സംയോജിത കോഴ്സ്
ബിഎഡിൽ അടിമുടി  മാറ്റം; ഇനി നാലു വർഷത്തെ സംയോജിത കോഴ്സ്
Thursday, October 28, 2021 1:22 AM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​ഡ് കോ​ഴ്സു​ക​ളി​ൽ അ​ടി​മു​ടി മാ​റ്റ​വു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​നു​സ​രി​ച്ചു രൂ​പം ന​ൽ​കി​യ സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്സ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ചെ​യ്തു.

ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കൊ​പ്പം ബി​എ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്ത് നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സു​ക​ളാ​ക്കും. ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്സും ആ​രം​ഭി​ക്കും. ആ​ദ്യഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 50 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്സു​ക​ൾ ന​ട​പ്പാ​ക്കു​ക.

2022-23 അ​ധ്യ​യ​നവ​ർ​ഷം മു​ത​ൽ പു​തി​യ രീ​തി ന​ട​പ്പാ​ക്കും. എ​ന്നാ​ൽ, കേ​ര​ളം ഉ​ൾ​പ്പെടെ എ​തി​ർ​ത്ത നാ​ലു വ​ർ​ഷ ബി​എ​ഡ് സംയോജിത കോ​ഴ്സ് സ​ർ​ക്കാ​രി​നെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ക്കുമോ എന്ന സംശയമുണ്ട്. അ​തി​നു​ പു​റ​മേ നി​ല​വി​ലെ ബി​എ​ഡ് കോ​ള​ജു​ക​ളിൽ ആ​ർ​ട്സ്, സ​യ​ൻ​സ് ബി​രു​ദ കോ​ഴ്സു​ക​ൾകൂ​ടി തു​ട​ങ്ങേ​ണ്ടിവ​രും.


പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ 2030 മു​ത​ലു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്സു​ക​ൾ ചെ​യ്ത​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ കൗ​ണ്‍സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (എ​ൻ​സി​ടി​ഇ) ആ​ണ് പു​തി​യ സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്സി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.