മുല്ലപ്പെരിയാർ: 138 അടി മാറ്റേണ്ടെന്ന് മേൽനോട്ട സമിതി
മുല്ലപ്പെരിയാർ:  138 അടി മാറ്റേണ്ടെന്ന് മേൽനോട്ട സമിതി
Thursday, October 28, 2021 1:22 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഈ ​മാ​സ​ത്തെ റൂ​ൾ ക​ർ​വ് പ്ര​കാ​രം അം​ഗീ​ക​രി​ച്ച 138 അ​ടി ജ​ല​നി​ര​പ്പി​ൽ മാ​റ്റം വേ​ണ്ടെ​ന്നു മേ​ൽ​നോ​ട്ട സ​മി​തി. ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ത്തെ കേ​ര​ളം എ​തി​ർ​ത്തു. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് സ്വാ​ഗ​തം ചെ​യ്തെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

റൂ​ൾ ക​ർ​വ് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കാ​ത്ത കേ​ര​ളം ജ​ല​നി​ര​പ്പ് 139 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ട​ൻ മ​റു​പ​ടി ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി കേ​ര​ള​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.


അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യാ​ണു മു​ഖ്യ​മെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്നു രാ​വി​ലെ 10.30നകം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കേ​സ് ഇ​ന്ന് ഉച്ചകഴിഞ്ഞ് ര​ണ്ടിന് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ടി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കൻ ഡോ.​ജോ ജോ​സ​ഫ്, പാ​ട്ട​ക്ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​നെ​തി​രേ സു​ര​ക്ഷാ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്രസ്റ്റ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.