ശ്രീജേഷിനും നീരജിനും ഖേൽരത്നയ്ക്കു ശിപാർശ
ശ്രീജേഷിനും നീരജിനും  ഖേൽരത്നയ്ക്കു ശിപാർശ
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കാ​യി​കരം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളാ​യ മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ ര​ത്ന, അ​ർ​ജു​ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള നാ​മ​നി​ർ​ദേ​ശപ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷ് പ​ട്ടി​ക​യി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി.

ഖേ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ള്ള 11 പേ​രു​ടെ പ​ട്ടി​ക​യി​ൽ 2020 ടോ​ക്കി​യോ ഒ​ളിന്പി ക്സി​ലെ സ്വ​ർ​ണമെ​ഡ​ൽ ജേ​താ​വാ​യ നീ​ര​ജ് ചോ​പ്ര, വെള്ളി മെ​ഡ​ൽ ജേ​താ​വ് ര​വി ദ​ഹി​യ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

അ​ർ​ജു​ന അ​വാ​ർ​ഡി​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ള്ള 35 കാ​യി​കതാ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​നും ഉ​ൾ​പ്പെ​ടു​ന്നു. പി.​ആ​ർ. ശ്രീ​ജേ​ഷ്(​ഹോ​ക്കി), നീ​ര​ജ് ചോ​പ്ര (അ​ത്‌ലറ്റി​ക്സ്), ര​വി ദാ​ഹി​യ (റെ​സ​ലിം​ഗ്), ല​വ്‌ലീ​ന ബോ​റോ​ഗോ​യി (ബോ​ക്സിം​ഗ്), സു​നി​ൽ ഛേത്രി (​ഫു​ട്ബോ​ൾ), മി​താ​ലി രാ​ജ് (ക്രി​ക്ക​റ്റ്), പ്ര​മോ​ദ് ഭ​ഗ​ത് (ബാ​ഡ്മി​ന്‍റ​ണ്‍), സു​മി​ത് ആ​ന്‍റി​ൽ (ജാ​വ​ലി​ൻ), അ​വ​നി ലേ​ഖ​ര (ഷൂ​ട്ടിം​ഗ്), കൃ​ഷ്ണ നാ​ഗ​ർ (ബാ​ഡ്മി​ന്‍റ​ണ്‍), എം. ​ന​ർ​വാ​ൾ (ഷൂ​ട്ടിം​ഗ്) എ​ന്നി​വ​രാ​ണ് ഖേ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​നാ​യു​ള്ള നാ​മ നി​ർ​ദേ​ശ പ​ട്ടി​ക​യി​ലു​ള്ള​ത്.


രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ ന​ൽ​കി​യി​രു​ന്ന ഖേ​ൽര​ത്ന പു​ര​സ്കാ​രം കേ​ന്ദ്രസ​ർ​ക്കാ​ർ അ​ടു​ത്ത​യി​ടെ ഇ​ന്ത്യ​യു​ടെ മു​ൻ ഹോ​ക്കി താ​രം മേ​ജ​ർ ധ്യാ​ൻ ച​ന്ദി​ന്‍റെ പേ​രി​ലേ​ക്ക് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.