പാക് വിജയം ആഘോഷിച്ച അധ്യാപിക അറസ്റ്റിൽ
പാക് വിജയം ആഘോഷിച്ച അധ്യാപിക അറസ്റ്റിൽ
Thursday, October 28, 2021 12:59 AM IST
ജ​​​യ്പു​​​ർ/​​​ആ​​​ഗ്ര: ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​സ്. വാ​​​ട്സ്ആ​​​പ്പി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച സ്വ​​​കാ​​​ര്യ സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക ന​​​ഫീ​​​സ അ​​​ട്ടാ​​​രി രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​ദ​​​യ്പൂ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി.

കാ​​​ഷ്മീ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള മൂ​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ആ​​​ഗ്ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ച്ച് മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലും കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.


പാ​​​ക് അ​​​നു​​​കൂ​​​ല വാ​​​ട്സ്ആ​​​പ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ സ്ക്രീ​​​ൻ​​​ഷോ​​​ട്ട് വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ന​​​ഫീ​​​സ​​​യെ ഇ​​​വ​​​ർ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന നീ​​​ര​​​ജ മോ​​​ദി സ്കൂ​​​ൾ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.