ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്കു ബെൽറ്റും ഹെൽമറ്റും നിർബന്ധമാക്കി
ഇരുചക്രവാഹനങ്ങളിൽ  കുട്ടികൾക്കു ബെൽറ്റും  ഹെൽമറ്റും നിർബന്ധമാക്കി
Wednesday, October 27, 2021 2:05 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി 40 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത്തിൽ പ​റ​ന്നാ​ൽ പി​ടി വീ​ഴും, പി​ഴ​യും ചു​മ​ത്തും.

വേ​ഗ​പ​രി​ധി ലം​ഘി​ച്ചാ​ൽ ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ര​ട് നി​യ​മം കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ഒ​ൻ​പ​തു മാ​സ​ത്തി​നും നാ​ലു വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും ബി​ഐ​എ​സ് മാ​ർ​ക്കു​ള്ള ക്രാ​ഷ് ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രി​ക്ക​ണം.

ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്പോ​ൾ ടു​വീ​ല​ർ ഓ​ടി​ക്കു​ന്ന​യാ​ളു​മാ​യി സു​ര​ക്ഷാ​ക​വ​ച​ത്തി​ൽ ബ​ന്ധി​ക്ക​ണം. വേ​ഗ​പ​രി​ധി​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ആ​യി​രം രൂ​പ പി​ഴ ചു​മ​ത്തു​ക​യും മൂ​ന്നു മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. നാ​ലു വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു നി​ല​വി​ൽ ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി നൈ​ലോ​ണ്‍കൊ​ണ്ടു നി​ർ​മി​ച്ച സു​ര​ക്ഷാ ക​വ​ച​ത്തി​ന്‍റെ മാ​തൃ​ക​യും ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ബെ​ൽ​റ്റ് പോ​ലെ ഘ​ടി​പ്പി​ക്കാ​വു​ന്ന സു​ര​ക്ഷാ ക​വ​ച​ത്തി​ന് 30 കി​ലോ വ​രെ ഭാ​രം വ​ഹി​ക്കാ​ൻ ക​ഴി​യ​ണം. ദീ​ർ​ഘ​നാ​ൾ ഈ​ടു നി​ൽ​ക്കു​ന്ന​തും വാ​ട്ട​ർ പ്രൂ​ഫു​മാ​യി​രി​ക്ക​ണം.


വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ളു​ടെ തോ​ളി​ലൂ​ടെ ഘ​ടി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ലും കു​ട്ടി​ക​ളു​ടെ നെ​ഞ്ചി​നു സു​ര​ക്ഷ ഉ​റ​പ്പുവ​രു​ത്തു​ന്ന വി​ധ​ത്തി​ലു​മാ​ണ് ക​വ​ച​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പന. ഹെ​ൽ​മെ​റ്റ് കു​ട്ടി​ക​ളു​ടെ ത​ല​യ്ക്ക് കൃ​ത്യ​മാ​യി പാ​ക​മാ​കു​ന്ന​താ​യി​രി​ക്ക​ണം. സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ൽ​മെ​റ്റും ഉ​പ​യോ​ഗി​ക്കാം.

ക​ര​ട് നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​ര​ട് നി​യ​മ​ത്തി​ന്മേ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 24 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​ദേ​ശ​ങ്ങ​ളും വി​യോ​ജി​പ്പു​ക​ളും അ​റി​യി​ക്കാം. ഭേ​ദ​ഗ​തി​ക്കുശേ​ഷം നി​യ​മം കേ​ന്ദ്ര മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ നി​യ​മം 2021 എ​ന്ന​റി​യ​പ്പെ​ടും.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.