മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു
Wednesday, October 27, 2021 1:57 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി അ​ടു​ത്ത മാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണു ചീ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ (സി​ഇ​എ) ത​സ്തി​ക​യി​ലേ​ക്കു ക​രാ​ർ നി​യ​മ​ന​ത്തി​നു കേ​ന്ദ്രസ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ൽ, ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​രു​ടെ പ​ട്ടി​ക​യ്ക്കു പു​റ​ത്തു​ള്ള അ​നു​യോ​ജ്യ​രാ​യ വ്യ​ക്തി​ക​ളെ ക്ഷ​ണി​ക്കാ​നും ചു​രു​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് അ​വ​കാ​ശ​മു​ണ്ട് എ​ന്നു പൊ​തു അ​റി​യി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കും സ്വീ​കാ​ര്യ​മാ​യ ഏ​തൊ​രാ​ളെ​യും പ​തി​വു​പോ​ലെ സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​ക്കാ​ൻ ക​ഴി​യും. സു​ബ്ര​ഹ്മ​ണ്യ​ൻ 2018 ഡി​സം​ബ​ർ ഏ​ഴി​നാ​ണു നി​യ​മി​ത​നാ​യ​ത്. അ​തേവ​ർ​ഷം ഡി​സം​ബ​ർ 24ന് ​അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു.

ധ​ന​മ​ന്ത്രാ​ല​യം, കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, റി​സ​ർ​വ് ബാ​ങ്ക്, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ എ​ന്നി​വ​യി​ൽ സ്ഥി​ര​മാ​യി സ​മാ​ന​മാ​യ ത​സ്തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.


ഇ​തോ​ടൊ​പ്പം അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, കേ​ന്ദ്ര റെ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ങ്ങ​ൾ, ര​ജി​സ്റ്റ​ർ ചെ​യ്ത സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്കും മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ ത​സ്തി​ക​യി​ലേ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ത്തെ തീ​യ​തി​യി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഉ​ദ്യോ​ഗാ​ർ​ഥിക്ക് സാ​ന്പ​ത്തി​ക ഗ​വേ​ഷ​ണ​ത്തി​ലോ, സാ​ന്പ​ത്തി​ക ഉ​പ​ദേ​ശം ന​ൽ​കി​യോ ആ​റു വ​ർ​ഷ​ത്തെ പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. കേ​ന്ദ്ര​ത്തി​ലോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ലോ ഒ​രു വ​ർ​ഷ​ത്തെ ഭ​ര​ണ​പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നോ സ്ഥാ​പ​ന​ത്തി​ൽനി​ന്നോ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലോ, ധ​ന​കാ​ര്യ​ത്തി​ലോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​രി​ക്ക​ണം.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 20 ദി​വ​സ​മാ​ണ്. പ​ര​മാ​വ​ധി പ്രാ​യ​പ​രി​ധി 56 വ​യ​സാ​ണ്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.